Thursday, 26 February 2015

ലളിതഗാനം (7)

ലളിതഗാനം (6)
-----------------------------
കാട്ടിലൊരു താരാട്ടായി
കൂട്ടിലൊരു കുഞ്ഞാറ്റാക്കിളി
മേട്ടിലെ പുഞ്ച വരമ്പില്‍ 
പാട്ട് പാടി നൃത്തമാടി വാ
കുന്നി മണി വാരിവിതറി
കുഞ്ഞോണ കാറ്റ് വരുന്നേ
കൂട്ടംകൂടി പാട്ട് പാടി
ആതിര വരവായി
പൊന്നാതിര വരവായി
കടലലകള്‍ താളമോടെ
പുല്ലാങ്കുഴല്‍ ഊതിവരുന്നേ
തരിവളകള്‍ ചന്തമോടെ
കിലു കിലെ ചാഞ്ചാടി
നിന്‍ ചെഞ്ചുണ്ടിന്‍ പുഞ്ചിരി കണ്ടാല്‍
ചെന്താമര പൂത്തപോലെ
സൂര്യനായി ഞാന്‍ നിന്നെ
തഴുകി ഉണര്‍തട്ടെ
അനില്‍കുമാര്‍പി ശിവശക്തി

1 comment: