Wednesday, 29 April 2015

( ഒരു കുടിയന്‍ പാട്ട്).
--------------------------------------------------.
.
വെള്ളമടിച്ച് പാടണ്ടേ ഇനി
പാടണ്ടാന്ന്
പുകവലിച്ചിനി ഊതണ്ടേ ഇനി
ഊതണ്ടന്നേ
കള്ളുകുടിച്ച് കളിക്കണ്ടേ ഇനി
കളിക്കണ്ടാന്ന്
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
(വെള്ള...).
.
ആകാശത്ത് അമ്പിളിയുണ്ടോടാ
ഇല്ലായെ
വെള്ളത്തില്‍ വീണുകിടപ്പാണോ
ഉണ്ടായേ
പാതാളകരണ്ടി വേണോടാ
വേണ്ടായേകൈകുമ്പിളില്
കോരിയെടുക്കോട
എടുക്കാമേ
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
.(വെള്ള).
വെള്ളമടിച്ച് പാടണ്ടേ ഇനി
പാടണ്ടാന്ന്
പുകവലിച്ചിനി ഊതണ്ടേ ഇനി
ഊതണ്ടന്നേ
കള്ളുകുടിച്ച് കളിക്കണ്ടേ ഇനി
കളിക്കണ്ടാന്ന്
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
.
അനില്‍കുമാര്‍പി ശിവശക്തി.

Sunday, 26 April 2015

പ്രണയമഴത്തുള്ളികള്‍
----------------------------------------
പ്രണയിനീ ബ്രൌണ്‍ -
നീയെന്നോരംചേര്‍ന്നിരിക്കുക.
നിന്‍ ചുണ്ടുകള്‍ എന്‍ കവിളില്‍ -
ചേര്‍ത്തുവച്ച് അന്ത്യമായി ചുംപിക്കുക..
.
ഇനിയെന്ന് കാണുവാന്‍ -
ഒരുവാക്ക് മിണ്ടുവാന്‍ കഴിയില്ല -
ഈ നശിച്ച ജെന്‍മം കൊണ്ട് .
നീ ചരിക്കും വീഥിയില്‍
എന്നോര്‍മ്മതന്‍ ദലമര്‍മ്മരം.
പ്രണയിച്ച നാള്‍മുതല്‍ നിനക്കു .-
ഞാന്‍ വിരഹം തന്നു.
എത്ര ശിശിരവും ഹേമന്തവും കഴിഞ്ഞു .
ഫ്രിക്കോസ്മരചോട്ടിലെത്ര നിശ്വാസങ്ങള്‍ തൂവി .-
നാമിരുവരും.
ഇനിയെത്ര വസന്തങ്ങള്‍ ശിശിരങ്ങള്‍ .-
മഴക്കിനാവുകള്‍ പെയിതുണരുമ്പോള്‍-
ഞാനും നീയുമൊരോര്‍മ്മയായി.
.
പ്രണയച്ചൂടില്‍ കരിഞ്ഞുണങ്ങി-
നീ കാത്ത രാവുകള്‍ പകലുകള്‍ .
ഞാന്‍ കൊയിതുകൂട്ടി ഒരായിരം ജൂതരെ.,
ഓര്‍ത്തില്ല നിന്നെ..
.
നിന്നെ ഞാന്‍ പ്രണയിച്ചു ഈ ശിശിര.-
ജെര്‍മനിയുടെ തരള ഗാത്രിയായി.
പിറന്ന നാടിനായി പോരടിച്ചു ഞാന്‍
അടിമത്തം മ്ലേച്ചത.
.
നീ എന്‍ ഹൃദയത്തില്‍ രുധിരമായി.,
എന്നാത്മവായി.
ഫ്ളോറാദളങ്ങള്‍പോല്‍ എത്ര മൃദുലം
നിന്‍ ഗാത്രംചെമ്പക വര്‍ണ്ണം .
മോഹന നേത്രങ്ങള്‍ നീലക്കടലിന്‍ സഞ്ചയം.
കാഞ്ചന ശോഭിത കൂന്തല്‍ തഴുകും .,
ഇളം കാറ്റിന്‍ മൃദുലത നിന്‍ സാമീപ്യം.
.
ബ്രൌണ്‍ ശത്രു യുദ്ധ ധ്വനികള്‍ മുഴങ്ങുന്നു.,
ക്രൌര്യം ചീന്തിതം.
പ്രണയിനീ ബ്രൌണ്‍ എന്നോരം ചേര്‍ന്നിരിക്കുക.,
നീ എന്നെ പുണരുക.
ഇനി നിനക്കുഞാനും എനിക്കു നീയും നുകരുന്ന .-
ഈ മരണം ,
അന്ത്യ ചുംപനമായി.
.
ഇനി നമ്മുക്കുറങ്ങാം,
പ്രണയിനി ബ്രൌണ്‍ നീ എന്നോരം ചേര്‍ന്നിരിക്കുക,
നിന്‍ ചുണ്ടുകള്‍ എന്‍ കവിളില്‍ ചേര്‍ത്തുവച്ച്,
അന്ത്യമായി ചുംപിക്കുക .
ഇനി നമ്മുക്കുറാങ്ങാം.
.
അനില്‍കുമാര്‍പി ശിവശക്തി.
.
(രണ്ടാം ലോകമഹായുദ്ധം നടക്കവേ ജെര്‍മനി പരാജേയം
ഏറ്റുവാങ്ങി കീഴടങ്ങുന്നതീന് നിമിഷങ്ങള്‍ക്കുമുന്‍പു
ഹിറ്റ്ലര്‍ കാമുകി ഈവ ബ്രൌണ്‍ എന്നിവര്‍ ഒരുമിച്ച്
ആത്മഹത്യ ചെയിതു അനിമിഷം ഹിറ്റ്ലര്‍ ബ്രൌണ്‍ എന്നിവരുടെ
പ്രണയ നിമിഷങ്ങളാണ് സൂചന കടപ്പാട് ജര്‍മന്‍ ചരിത്രത്തോടു മാത്രം)

Friday, 24 April 2015

വിഷുഗാനം(2)
------------------------------------
കണിക്കൊന്ന പൂക്കളെ
വിളിക്കുന്നു ചാരെ ഞാന്‍ 
മേടത്തിന്‍ സ്വര്‍ണ്ണ വര്‍ണ്ണ
തേരിലേറി പൂങ്ക്നിയുണ്ട് വാ
കുളിര്‍തെന്നല്‍ വട്ടമിട്ടു
വസന്തത്തിന്‍ ചന്ദനമഴയില്‍
മഴത്തുള്ളി മണ്ണില്‍ വീണു
പൊന്‍ കതിരിന്‍ പൂവായി വാ
വിഷുപക്ഷി പാട്ട്മൂളി
പൊന്‍ പ്രഭയില്‍ സൂര്യനെത്തി
കണ്ണന്‍റെ വേണുകേട്ട്
കണി കണ്ടുണരാന്‍ വാ
(കണിക്കൊന്ന പൂക്കളെ)
അനില്‍കുമാര്‍പി ശിവശക്തി

Thursday, 23 April 2015

പുലയാട്ട്
---------------------
പറയീ നിനക്ക് പുലയുണ്ടോടീ
പന്ത്രണ്ടു മക്കളെ പെറ്റതല്ലേ
കാടും മലയും നടന്നതല്ലേ 
പലവഴി കിടാങ്ങളെ കളഞ്ഞതല്ലേ
പുല പെയിതീറങ്ങുന്ന മനുഷ്യന്‍റെ
കറുത്ത മനസ്സിന്‍റെ
വെള്ളിടി ഛായയില്‍
കടല്‍ കടന്നെത്തിയോര്‍ക്ക് ഇവിടെ പുലയാട്ടില്ലേ
മണ്ണും മനസ്സും കടഞ്ഞ്
പൊന്നുവിളയിക്കും ചെറുമന്
പുലയാട്ടോ
അഷ്ടി തേടുന്ന ബ്രഹ്മസ്വ ജന്മിമാര്‍
കൊറ്റിനായി കൂരിരുള്‍ കാനനം താണ്ടുന്നു
നിളാ തീര വിഹാരെ വരരുചി
സംപൂജ്യ ബ്രാഹ്മണകുല ജാത
അറിവിന്‍ ജഡകളില്‍ അഞ്ജതയോ
ഈരടി തേടി വിക്രമചരിത
കാടാറുമാസം താണ്ടിയോ
സുഭദ്രയോ വരരുചിയോ ആരാണ്
യുഗങ്ങളിലെ അറിവിന്‍ കാമധേനു
പുലമറയ്ക്കാനായി വിപ്രന്‍
യാനം തുടങ്ങിയോ
പുഴനിറഞ്ഞു കുലംകുത്തി പെയിതൊഴിഞ്ഞു
പുലയറ്റ പുലയാടീമക്കളെ
മരണ പുലയേല്ക്കാത്ത ബ്രഹ്മസൃഷ്ടി
അരുണ്ടിവിടെ പറയൂ ആരുണ്ട്
പുലകളയാന്‍ അരുമയാം മക്കളെ
ഉപേക്ഷിപ്പത് ഉചിതമോ
ഉണ്ണാനുറങ്ങാനിടമില്ല മാറിലോ
ഒരു കീറതുണിപോലും
മറയ്ക്കാന്‍ അവകാശമില്ലത്തോര്‍
പടവെട്ടി നേടിയ സംസ്കാര സംസ്കൃതി
ഇനി വീണ്ടും പുലയാട്ടുമായി വരുകയാണോ
മരിച്ച മനുഷ്യന്‍റെ മരവിച്ച മനസിന്‍റെ
പുലയാട്ടമോ
വീണ്ടുമിവിടെ പുലയാട്ടമോ.
അനില്‍കുമാര്‍പി ശിവശക്തി.
(കടപ്പാട് മലയാള ഭാഷയോടും സംസ്കാരത്തോടും മാത്രം
അഗ്നിബീജം
------------------
കനല്‍പക്ഷി കൂട്തേടുന്നു തെരുവിന്‍റെ കത്തും
കറുത്തയാമങ്ങളിലെ പൊയ്മുഖ ചന്തയില്‍.
തെരുവ്പട്ടികള്‍ മാന്തിപൊളിക്കും യവ്വനത്തിന്‍-
വിലയവര്‍ ഒറ്റുകാശാക്കിടും.
ഒട്ടിയവയര്‍ കാമമമോഹാഗ്നി..
അറവുശാലയിലെ മാംസപിണ്ഡത്തിന്‍റെ-
മധുരം നുണയുന്നു ചില്ലിട്ട കാറുകള്‍.
തെരുവ്ബാല്യങ്ങള്‍ ചേതനകളുടഞ്ഞ
മാതൃവിലാപ ജന്മങ്ങള്‍ .
കനല്‍കത്തിയെരിയുന്ന സൂര്യന്‍റെ വീഥിയില്‍
അനാഥത്വം വഴിപിഴച്ച്അന്നങ്ങള്‍ തേടുന്നു,
കൈനീട്ടി നില്‍ക്കുന്നു.
കനിവുതേടി ഉറവതേടി ഉരുള്‍പൊട്ടി ഒഴുകുന്നു
ജീവിതയാത്രയില്‍; ഒരു പേറ്റുനോവിന്‍റെ
നീലിച്ച വീഥിയില്‍ പാഴ്കിനാക്കള്‍തന്‍,
കാത്തിരിപ്പിന്‍റെ കാടങ്കിനാക്കളായി ..
യ്വ്വനപക്ഷി തീതുപ്പിയെത്തി
വാട്ടമാഞ്ചുനഉഷ്ണം വിതച്ചിടും .
ഉളിതിന്നതടിയുടെ വിലാപംകണക്കെ
ഉടലാകെകൊത്തി പറിക്കുന്ന നോട്ടം.
കാമങ്ങള്‍,
അഗ്നി വമിപ്പിക്കും പുതുയുഗ നാരീഅലങ്കാരം,
കഴിയില്ല .ഒരാള്‍ക്കും ജനനിയെകാണാന്‍ .
വളപ്പൊട്ടിന്‍ പാടുകള്‍ മുറിവേറ്റ രുധിരമായി
കോലങ്ങള്‍ മെനയുന്ന ഇന്നലെ കാഴ്ചകള്‍.
പുഴുക്കുത്തില്‍ ചീഞ്ഞൊരാ വര്‍ഷവും ശിശിരവും ,
ആടിമാസത്തിന്‍റെ തീക്കനല്‍ ചിന്തയും
ബാല്യത്തിന്‍ ചിത ഊതിക്കാച്ചും,
കൌമാരസാഗര തിരയിളക്കം .
ആകാശമാര്‍ഗേ കനല്‍പക്ഷി തീതുപ്പി പുതുയുഗ-
പിറവിക്കായി പ്രപഞ്ചംചമയ്ക്കുന്നു.
ഒരു വറ്റുതീര്‍ക്കുന്ന വറുതി കെടാതിരി
താരകചന്തയില്‍ കുലംകുത്തിയൊഴുകുന്നു .
വിശപ്പിന്‍റെ ബാല്യംതെരുവില്‍ വളര്‍ത്തിയ യവ്വനം,
ഇരതേടി അലയുന്നു .
ഇനിയെന്‍റെ കൌമാരം നീ കവര്‍ന്നെടുക്കുക,
ഒട്ടിയ വയറിന്‍റെ രോദനം തീര്‍ക്കുക,
പ്തൃത്വം അറിയാത്ത എന്‍റെ നഗ്നമെയ് കാഞ്ചനം മൂടുക .
പുതുമഴ നാംപിടും പുതുമണ്ണില്‍
കനക ബീജങ്ങളായി
പുതുയുഗ പിറവിയായി
അനാഥ ബാല്യങ്ങള്‍ തെരുവില്‍ അലയട്ടെ....
(ഒരു ബാല്യവും അനാഥമാവാതിരിക്കട്ടെ).
.അനില്‍കുമാര്‍പി ശിവശക്തി.