Thursday, 23 April 2015

പുലയാട്ട്
---------------------
പറയീ നിനക്ക് പുലയുണ്ടോടീ
പന്ത്രണ്ടു മക്കളെ പെറ്റതല്ലേ
കാടും മലയും നടന്നതല്ലേ 
പലവഴി കിടാങ്ങളെ കളഞ്ഞതല്ലേ
പുല പെയിതീറങ്ങുന്ന മനുഷ്യന്‍റെ
കറുത്ത മനസ്സിന്‍റെ
വെള്ളിടി ഛായയില്‍
കടല്‍ കടന്നെത്തിയോര്‍ക്ക് ഇവിടെ പുലയാട്ടില്ലേ
മണ്ണും മനസ്സും കടഞ്ഞ്
പൊന്നുവിളയിക്കും ചെറുമന്
പുലയാട്ടോ
അഷ്ടി തേടുന്ന ബ്രഹ്മസ്വ ജന്മിമാര്‍
കൊറ്റിനായി കൂരിരുള്‍ കാനനം താണ്ടുന്നു
നിളാ തീര വിഹാരെ വരരുചി
സംപൂജ്യ ബ്രാഹ്മണകുല ജാത
അറിവിന്‍ ജഡകളില്‍ അഞ്ജതയോ
ഈരടി തേടി വിക്രമചരിത
കാടാറുമാസം താണ്ടിയോ
സുഭദ്രയോ വരരുചിയോ ആരാണ്
യുഗങ്ങളിലെ അറിവിന്‍ കാമധേനു
പുലമറയ്ക്കാനായി വിപ്രന്‍
യാനം തുടങ്ങിയോ
പുഴനിറഞ്ഞു കുലംകുത്തി പെയിതൊഴിഞ്ഞു
പുലയറ്റ പുലയാടീമക്കളെ
മരണ പുലയേല്ക്കാത്ത ബ്രഹ്മസൃഷ്ടി
അരുണ്ടിവിടെ പറയൂ ആരുണ്ട്
പുലകളയാന്‍ അരുമയാം മക്കളെ
ഉപേക്ഷിപ്പത് ഉചിതമോ
ഉണ്ണാനുറങ്ങാനിടമില്ല മാറിലോ
ഒരു കീറതുണിപോലും
മറയ്ക്കാന്‍ അവകാശമില്ലത്തോര്‍
പടവെട്ടി നേടിയ സംസ്കാര സംസ്കൃതി
ഇനി വീണ്ടും പുലയാട്ടുമായി വരുകയാണോ
മരിച്ച മനുഷ്യന്‍റെ മരവിച്ച മനസിന്‍റെ
പുലയാട്ടമോ
വീണ്ടുമിവിടെ പുലയാട്ടമോ.
അനില്‍കുമാര്‍പി ശിവശക്തി.
(കടപ്പാട് മലയാള ഭാഷയോടും സംസ്കാരത്തോടും മാത്രം

No comments:

Post a Comment