Friday, 24 April 2015

വിഷുഗാനം(2)
------------------------------------
കണിക്കൊന്ന പൂക്കളെ
വിളിക്കുന്നു ചാരെ ഞാന്‍ 
മേടത്തിന്‍ സ്വര്‍ണ്ണ വര്‍ണ്ണ
തേരിലേറി പൂങ്ക്നിയുണ്ട് വാ
കുളിര്‍തെന്നല്‍ വട്ടമിട്ടു
വസന്തത്തിന്‍ ചന്ദനമഴയില്‍
മഴത്തുള്ളി മണ്ണില്‍ വീണു
പൊന്‍ കതിരിന്‍ പൂവായി വാ
വിഷുപക്ഷി പാട്ട്മൂളി
പൊന്‍ പ്രഭയില്‍ സൂര്യനെത്തി
കണ്ണന്‍റെ വേണുകേട്ട്
കണി കണ്ടുണരാന്‍ വാ
(കണിക്കൊന്ന പൂക്കളെ)
അനില്‍കുമാര്‍പി ശിവശക്തി

No comments:

Post a Comment