അഗ്നിബീജം
------------------
------------------
കനല്‍പക്ഷി കൂട്തേടുന്നു തെരുവിന്‍റെ കത്തും
കറുത്തയാമങ്ങളിലെ പൊയ്മുഖ ചന്തയില്‍.
തെരുവ്പട്ടികള്‍ മാന്തിപൊളിക്കും യവ്വനത്തിന്‍-
വിലയവര്‍ ഒറ്റുകാശാക്കിടും.
ഒട്ടിയവയര്‍ കാമമമോഹാഗ്നി..
കറുത്തയാമങ്ങളിലെ പൊയ്മുഖ ചന്തയില്‍.
തെരുവ്പട്ടികള്‍ മാന്തിപൊളിക്കും യവ്വനത്തിന്‍-
വിലയവര്‍ ഒറ്റുകാശാക്കിടും.
ഒട്ടിയവയര്‍ കാമമമോഹാഗ്നി..
അറവുശാലയിലെ മാംസപിണ്ഡത്തിന്‍റെ-
മധുരം നുണയുന്നു ചില്ലിട്ട കാറുകള്‍.
തെരുവ്ബാല്യങ്ങള്‍ ചേതനകളുടഞ്ഞ
മാതൃവിലാപ ജന്മങ്ങള്‍ .
കനല്‍കത്തിയെരിയുന്ന സൂര്യന്‍റെ വീഥിയില്‍
അനാഥത്വം വഴിപിഴച്ച്അന്നങ്ങള്‍ തേടുന്നു,
കൈനീട്ടി നില്‍ക്കുന്നു.
കനിവുതേടി ഉറവതേടി ഉരുള്‍പൊട്ടി ഒഴുകുന്നു
ജീവിതയാത്രയില്‍; ഒരു പേറ്റുനോവിന്‍റെ
നീലിച്ച വീഥിയില്‍ പാഴ്കിനാക്കള്‍തന്‍,
കാത്തിരിപ്പിന്‍റെ കാടങ്കിനാക്കളായി ..
മധുരം നുണയുന്നു ചില്ലിട്ട കാറുകള്‍.
തെരുവ്ബാല്യങ്ങള്‍ ചേതനകളുടഞ്ഞ
മാതൃവിലാപ ജന്മങ്ങള്‍ .
കനല്‍കത്തിയെരിയുന്ന സൂര്യന്‍റെ വീഥിയില്‍
അനാഥത്വം വഴിപിഴച്ച്അന്നങ്ങള്‍ തേടുന്നു,
കൈനീട്ടി നില്‍ക്കുന്നു.
കനിവുതേടി ഉറവതേടി ഉരുള്‍പൊട്ടി ഒഴുകുന്നു
ജീവിതയാത്രയില്‍; ഒരു പേറ്റുനോവിന്‍റെ
നീലിച്ച വീഥിയില്‍ പാഴ്കിനാക്കള്‍തന്‍,
കാത്തിരിപ്പിന്‍റെ കാടങ്കിനാക്കളായി ..
യ്വ്വനപക്ഷി തീതുപ്പിയെത്തി
വാട്ടമാഞ്ചുനഉഷ്ണം വിതച്ചിടും .
ഉളിതിന്നതടിയുടെ വിലാപംകണക്കെ
ഉടലാകെകൊത്തി പറിക്കുന്ന നോട്ടം.
കാമങ്ങള്‍,
അഗ്നി വമിപ്പിക്കും പുതുയുഗ നാരീഅലങ്കാരം,
കഴിയില്ല .ഒരാള്‍ക്കും ജനനിയെകാണാന്‍ .
വളപ്പൊട്ടിന്‍ പാടുകള്‍ മുറിവേറ്റ രുധിരമായി
കോലങ്ങള്‍ മെനയുന്ന ഇന്നലെ കാഴ്ചകള്‍.
വാട്ടമാഞ്ചുനഉഷ്ണം വിതച്ചിടും .
ഉളിതിന്നതടിയുടെ വിലാപംകണക്കെ
ഉടലാകെകൊത്തി പറിക്കുന്ന നോട്ടം.
കാമങ്ങള്‍,
അഗ്നി വമിപ്പിക്കും പുതുയുഗ നാരീഅലങ്കാരം,
കഴിയില്ല .ഒരാള്‍ക്കും ജനനിയെകാണാന്‍ .
വളപ്പൊട്ടിന്‍ പാടുകള്‍ മുറിവേറ്റ രുധിരമായി
കോലങ്ങള്‍ മെനയുന്ന ഇന്നലെ കാഴ്ചകള്‍.
പുഴുക്കുത്തില്‍ ചീഞ്ഞൊരാ വര്‍ഷവും ശിശിരവും ,
ആടിമാസത്തിന്‍റെ തീക്കനല്‍ ചിന്തയും
ബാല്യത്തിന്‍ ചിത ഊതിക്കാച്ചും,
കൌമാരസാഗര തിരയിളക്കം .
ആകാശമാര്‍ഗേ കനല്‍പക്ഷി തീതുപ്പി പുതുയുഗ-
പിറവിക്കായി പ്രപഞ്ചംചമയ്ക്കുന്നു.
ഒരു വറ്റുതീര്‍ക്കുന്ന വറുതി കെടാതിരി
താരകചന്തയില്‍ കുലംകുത്തിയൊഴുകുന്നു .
വിശപ്പിന്‍റെ ബാല്യംതെരുവില്‍ വളര്‍ത്തിയ യവ്വനം,
ഇരതേടി അലയുന്നു .
ആടിമാസത്തിന്‍റെ തീക്കനല്‍ ചിന്തയും
ബാല്യത്തിന്‍ ചിത ഊതിക്കാച്ചും,
കൌമാരസാഗര തിരയിളക്കം .
ആകാശമാര്‍ഗേ കനല്‍പക്ഷി തീതുപ്പി പുതുയുഗ-
പിറവിക്കായി പ്രപഞ്ചംചമയ്ക്കുന്നു.
ഒരു വറ്റുതീര്‍ക്കുന്ന വറുതി കെടാതിരി
താരകചന്തയില്‍ കുലംകുത്തിയൊഴുകുന്നു .
വിശപ്പിന്‍റെ ബാല്യംതെരുവില്‍ വളര്‍ത്തിയ യവ്വനം,
ഇരതേടി അലയുന്നു .
ഇനിയെന്‍റെ കൌമാരം നീ കവര്‍ന്നെടുക്കുക,
ഒട്ടിയ വയറിന്‍റെ രോദനം തീര്‍ക്കുക,
പ്തൃത്വം അറിയാത്ത എന്‍റെ നഗ്നമെയ് കാഞ്ചനം മൂടുക .
പുതുമഴ നാംപിടും പുതുമണ്ണില്‍
കനക ബീജങ്ങളായി
പുതുയുഗ പിറവിയായി
അനാഥ ബാല്യങ്ങള്‍ തെരുവില്‍ അലയട്ടെ....
(ഒരു ബാല്യവും അനാഥമാവാതിരിക്കട്ടെ).
ഒട്ടിയ വയറിന്‍റെ രോദനം തീര്‍ക്കുക,
പ്തൃത്വം അറിയാത്ത എന്‍റെ നഗ്നമെയ് കാഞ്ചനം മൂടുക .
പുതുമഴ നാംപിടും പുതുമണ്ണില്‍
കനക ബീജങ്ങളായി
പുതുയുഗ പിറവിയായി
അനാഥ ബാല്യങ്ങള്‍ തെരുവില്‍ അലയട്ടെ....
(ഒരു ബാല്യവും അനാഥമാവാതിരിക്കട്ടെ).
.അനില്‍കുമാര്‍പി ശിവശക്തി.
No comments:
Post a Comment