രക്തം
-----------------
അഗ്നി ചിതറുന്നു ചെങ്കരള്‍തുണ്ടുകള്‍,
രക്തതുള്ളികള്‍ പ്രണയം വിതയ്ക്കുന്നു,
അന്തി സൂര്യന്‍ ചെങ്കുങ്കുമം തൂവുന്നു,
പ്രണയസാഗരം പ്രളയത്തിരയിളക്കുന്നു.
.
കത്തിക്കാളും കാമം പ്രണയമാകുന്നു,
കുത്തി രുധിരം വിതയ്ക്കുന്നു,
പുതു പ്രണയ ജോഡികള്‍.
കിതച്ചെത്തുന്നു ക്രീഡാ തരള ഗാത്രികള്‍.
.
പുണ്യഗംഗയില്‍ രക്തം കലക്കി ,
സ്നാനം ചെയ്തു പുതുതാലി ചാര്‍ത്തുന്നു,
തെരുവ് കൌമാര രതി വിലാപങ്ങള്‍
പുണ്യമാക്കുന്നു ചീഞ്ഞ ഗാത്രങ്ങള്‍.
.
കാമ പേക്കൂത്തിന്‍ നരഭോജികള്‍ കാട്ടുന്നു,
ക്രൂരത നാട് കാടാക്കുന്നു.
വെട്ടി വീഴ്ത്തണം കാമ നായ്ക്കളെ,
ലിംഗമല്ല പിന്നവനില്ലാതാവണം.
ചുടുനിണംചിന്തി ഭാരതാംബയേ-
അമ്മയെ പ്രണയിനിയെ മകളെ കാക്കണം.
.
കത്തിയെരിയണം ജാതിചിന്തകള്‍ പിന്നെ ,
പൊട്ടിയുണരണം പുതു യുഗ ചേതനകള്‍.
നഷ്ടമാവാതിരിക്കട്ടെ ഒന്നും ജനനീ നിന്‍റെ വിലാപങ്ങള്‍,
സദാചാര ചങ്ങല പൊട്ടിചിതറിക്കട്ടെ.
.
ചിറകരിഞ്ഞ പക്ഷിതന്‍ വിലാപമോ,
കാലമേ നിന്‍ കണ്‍തുറന്നു കാണണം.
കേടുവന്ന നീതിശാസ്ത്ര വാഴ്ചയോ?.
പൂജ്യയായ പെണ്‍കരുത്തിന്‍ വീഴ്ചയോ ?.
.
ചെളിപ്പുരണ്ട ചേലചുറ്റി പടനയിച്ചു പോവുക,
വാളെടുത്തു വെട്ടുക പെണ്‍പട ഉണരട്ടെ,
കുരിശിലേറ്റിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ് പോവുക.
കണ്ണുകെട്ടും നീതി ശാസ്ത്രം കണ്‍തുറന്നു കാണട്ടെ..
.
അനില്‍കുമാര്‍പി ശിവശക്തി.
-----------------
അഗ്നി ചിതറുന്നു ചെങ്കരള്‍തുണ്ടുകള്‍,
രക്തതുള്ളികള്‍ പ്രണയം വിതയ്ക്കുന്നു,
അന്തി സൂര്യന്‍ ചെങ്കുങ്കുമം തൂവുന്നു,
പ്രണയസാഗരം പ്രളയത്തിരയിളക്കുന്നു.
.
കത്തിക്കാളും കാമം പ്രണയമാകുന്നു,
കുത്തി രുധിരം വിതയ്ക്കുന്നു,
പുതു പ്രണയ ജോഡികള്‍.
കിതച്ചെത്തുന്നു ക്രീഡാ തരള ഗാത്രികള്‍.
.
പുണ്യഗംഗയില്‍ രക്തം കലക്കി ,
സ്നാനം ചെയ്തു പുതുതാലി ചാര്‍ത്തുന്നു,
തെരുവ് കൌമാര രതി വിലാപങ്ങള്‍
പുണ്യമാക്കുന്നു ചീഞ്ഞ ഗാത്രങ്ങള്‍.
.
കാമ പേക്കൂത്തിന്‍ നരഭോജികള്‍ കാട്ടുന്നു,
ക്രൂരത നാട് കാടാക്കുന്നു.
വെട്ടി വീഴ്ത്തണം കാമ നായ്ക്കളെ,
ലിംഗമല്ല പിന്നവനില്ലാതാവണം.
ചുടുനിണംചിന്തി ഭാരതാംബയേ-
അമ്മയെ പ്രണയിനിയെ മകളെ കാക്കണം.
.
കത്തിയെരിയണം ജാതിചിന്തകള്‍ പിന്നെ ,
പൊട്ടിയുണരണം പുതു യുഗ ചേതനകള്‍.
നഷ്ടമാവാതിരിക്കട്ടെ ഒന്നും ജനനീ നിന്‍റെ വിലാപങ്ങള്‍,
സദാചാര ചങ്ങല പൊട്ടിചിതറിക്കട്ടെ.
.
ചിറകരിഞ്ഞ പക്ഷിതന്‍ വിലാപമോ,
കാലമേ നിന്‍ കണ്‍തുറന്നു കാണണം.
കേടുവന്ന നീതിശാസ്ത്ര വാഴ്ചയോ?.
പൂജ്യയായ പെണ്‍കരുത്തിന്‍ വീഴ്ചയോ ?.
.
ചെളിപ്പുരണ്ട ചേലചുറ്റി പടനയിച്ചു പോവുക,
വാളെടുത്തു വെട്ടുക പെണ്‍പട ഉണരട്ടെ,
കുരിശിലേറ്റിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ് പോവുക.
കണ്ണുകെട്ടും നീതി ശാസ്ത്രം കണ്‍തുറന്നു കാണട്ടെ..
.
അനില്‍കുമാര്‍പി ശിവശക്തി.