Tuesday, 6 September 2016

ദനാമാഞ്ചി
=================================
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
കനല്‍വഴിയിയിലഗ്നി തളിച്ചു സൂര്യന്‍ 
ധര വര്‍ണ്ണവെറിയര്‍ പകുത്തെടുത്തു .
.
നീതിശാസ്ത്രങ്ങള്‍ ധനകൊഴുപ്പില്‍
തീര്‍ത്ത തമസിന്‍ മറപറ്റി ആര്‍ത്തുലച്ചു .
നമ്മുക്ക് നാമേയുള്ളൂ പൊന്നുമോളെ
എന്‍റെ പാദങ്ങള്‍ യന്ത്രവേഗങ്ങളാക്കാം
രാത്രിയാകും മുന്‍പേ കലഹന്തിയെത്താം
മാംസദാഹികളുണ്ട് കുറുനരികളുണ്ട്
പച്ചമാംസം ഭുജിക്കും ഉന്മത്തരുണ്ട് .
.
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
ഭരണചക്രം നമ്മുക്കെന്ത് തന്നു
ധനമില്ല കഴിവില്ല തീണ്ടല്‍ മാത്രം
കള്ളനല്ല കട്ട് ധനാഢ്യനാവാന്‍
ഞങ്ങള്‍ തെണ്ടിയല്ല നിന്‍റെ
മൃഗത്തെ കുഴിച്ചിമൂടാന്‍ .
..
വേഗം നടക്കെന്‍റെ പൊന്നുമോളെ
നിന്‍റെ അമ്മയെന്‍ തോളത്തു
ശാന്തമായി ഉറങ്ങട്ടെ ,
നീയെന്‍റെ താങ്ങായി
ഞാന്‍ നിന്‍റെ തണലായി
ഇനി യാത്ര തുടരാം
ധനംകാത്ത് ശ്വാനന്‍മാര്‍
പുറംകാലിനാല്‍ തൊഴിക്കാതെ
ഇനി യാത്രയാവാം
ഇനി നീ നടക്കുക .
.ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ്
.
പ്രിയ ദനാമാഞ്ചി നീ ഒരു യുഗപുരുഷന്‍
രാഷ്ട്രീയം തിന്ന ഭാരത ജാതിപുത്രന്‍
ഇത് ശവമല്ലെന്‍റെപ്രാണനാണ്
കത്തിയെരിയുന്നമനസിന്‍റെ കാളലാണ് .
.
അനില്‍കുമാര്‍ പി ശിവശക്തി

No comments:

Post a Comment