Sunday, 26 April 2015

പ്രണയമഴത്തുള്ളികള്‍
----------------------------------------
പ്രണയിനീ ബ്രൌണ്‍ -
നീയെന്നോരംചേര്‍ന്നിരിക്കുക.
നിന്‍ ചുണ്ടുകള്‍ എന്‍ കവിളില്‍ -
ചേര്‍ത്തുവച്ച് അന്ത്യമായി ചുംപിക്കുക..
.
ഇനിയെന്ന് കാണുവാന്‍ -
ഒരുവാക്ക് മിണ്ടുവാന്‍ കഴിയില്ല -
ഈ നശിച്ച ജെന്‍മം കൊണ്ട് .
നീ ചരിക്കും വീഥിയില്‍
എന്നോര്‍മ്മതന്‍ ദലമര്‍മ്മരം.
പ്രണയിച്ച നാള്‍മുതല്‍ നിനക്കു .-
ഞാന്‍ വിരഹം തന്നു.
എത്ര ശിശിരവും ഹേമന്തവും കഴിഞ്ഞു .
ഫ്രിക്കോസ്മരചോട്ടിലെത്ര നിശ്വാസങ്ങള്‍ തൂവി .-
നാമിരുവരും.
ഇനിയെത്ര വസന്തങ്ങള്‍ ശിശിരങ്ങള്‍ .-
മഴക്കിനാവുകള്‍ പെയിതുണരുമ്പോള്‍-
ഞാനും നീയുമൊരോര്‍മ്മയായി.
.
പ്രണയച്ചൂടില്‍ കരിഞ്ഞുണങ്ങി-
നീ കാത്ത രാവുകള്‍ പകലുകള്‍ .
ഞാന്‍ കൊയിതുകൂട്ടി ഒരായിരം ജൂതരെ.,
ഓര്‍ത്തില്ല നിന്നെ..
.
നിന്നെ ഞാന്‍ പ്രണയിച്ചു ഈ ശിശിര.-
ജെര്‍മനിയുടെ തരള ഗാത്രിയായി.
പിറന്ന നാടിനായി പോരടിച്ചു ഞാന്‍
അടിമത്തം മ്ലേച്ചത.
.
നീ എന്‍ ഹൃദയത്തില്‍ രുധിരമായി.,
എന്നാത്മവായി.
ഫ്ളോറാദളങ്ങള്‍പോല്‍ എത്ര മൃദുലം
നിന്‍ ഗാത്രംചെമ്പക വര്‍ണ്ണം .
മോഹന നേത്രങ്ങള്‍ നീലക്കടലിന്‍ സഞ്ചയം.
കാഞ്ചന ശോഭിത കൂന്തല്‍ തഴുകും .,
ഇളം കാറ്റിന്‍ മൃദുലത നിന്‍ സാമീപ്യം.
.
ബ്രൌണ്‍ ശത്രു യുദ്ധ ധ്വനികള്‍ മുഴങ്ങുന്നു.,
ക്രൌര്യം ചീന്തിതം.
പ്രണയിനീ ബ്രൌണ്‍ എന്നോരം ചേര്‍ന്നിരിക്കുക.,
നീ എന്നെ പുണരുക.
ഇനി നിനക്കുഞാനും എനിക്കു നീയും നുകരുന്ന .-
ഈ മരണം ,
അന്ത്യ ചുംപനമായി.
.
ഇനി നമ്മുക്കുറങ്ങാം,
പ്രണയിനി ബ്രൌണ്‍ നീ എന്നോരം ചേര്‍ന്നിരിക്കുക,
നിന്‍ ചുണ്ടുകള്‍ എന്‍ കവിളില്‍ ചേര്‍ത്തുവച്ച്,
അന്ത്യമായി ചുംപിക്കുക .
ഇനി നമ്മുക്കുറാങ്ങാം.
.
അനില്‍കുമാര്‍പി ശിവശക്തി.
.
(രണ്ടാം ലോകമഹായുദ്ധം നടക്കവേ ജെര്‍മനി പരാജേയം
ഏറ്റുവാങ്ങി കീഴടങ്ങുന്നതീന് നിമിഷങ്ങള്‍ക്കുമുന്‍പു
ഹിറ്റ്ലര്‍ കാമുകി ഈവ ബ്രൌണ്‍ എന്നിവര്‍ ഒരുമിച്ച്
ആത്മഹത്യ ചെയിതു അനിമിഷം ഹിറ്റ്ലര്‍ ബ്രൌണ്‍ എന്നിവരുടെ
പ്രണയ നിമിഷങ്ങളാണ് സൂചന കടപ്പാട് ജര്‍മന്‍ ചരിത്രത്തോടു മാത്രം)

3 comments: